തിരുവനന്തപുരം: മന്ത്രിയാകുമ്പോൾ തനിക്ക് ഏത് വകുപ്പ് ലഭിക്കുമെന്ന് അറിയില്ലെന്ന് സിപിഎം നേതാവ് സജി ചെറിയാൻ. തന്നെ മന്ത്രിയാക്കാൻ നൽകിയ ശിപാർശയിൽ ഗവർണറുടെ വിയോജിപ്പിന് മറുപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങൾക്ക് രാഷ്ട്രീയ നേതൃത്വം മറുപടി പറയുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ഗവർണറുടെ തീരുമാനത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് ജീവിതത്തിൽ ആശയക്കുഴപ്പങ്ങളില്ലെന്നായിരുന്നു മറുപടി. മന്ത്രിയാകുന്നതിൽ സ്വാഭാവിക സന്തോഷം മാത്രമാണുള്ളത്. മാറി നിന്ന കാലം പാർട്ടിയേൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചെന്നും സജി പറഞ്ഞു.



