ഇരട്ടിപ്പ് ഒഴിവാക്കിയും വോട്ടറുടെ കൃത്യമായ തിരിച്ചറിയൽ ഉറപ്പാക്കിയും വോട്ടർ പട്ടിക ശുദ്ധീകരിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.

വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ഇപ്പോൾ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാം.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ www.nvsp.in എന്ന വെബ് സൈറ്റ് വഴിയും വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്പ് (VOTER HELPLINE APP-V.H.A). വഴിയും ബി.എൽ.ഒ. മുഖേനയും വോട്ടർപട്ടിക-ആധാർ ബന്ധിപ്പിക്കാം. ഈ അവസരം പ്രയോജനപ്പെടുത്താൻ നാം മറക്കരുത്.

മൊബൈൽ ഫോണിലൂടെ ലളിതമായി നമ്മുക്ക് വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാം: ദാ ഇങ്ങനെ

-https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടർ ഹെൽപ് ലൈൻ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക.
-വോട്ടർ രജിസ്ട്രേഷൻ (Voter Registration) എന്ന ഓപ്ഷനിൽ അമർത്തുക. തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ ഇലക്ട്രൽ ഓഥന്റിക്കേഷൻ (Electoral Authentication -Form 6B ) എന്നതിൽ അമർത്തുക.
-Let’s Start എന്ന ഓപ്ഷൻ അമർത്തുക.
-ഒറ്റത്തവണ പാസ് വേർഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേർഡ് നൽകി Verify എന്ന ഓപ്ഷൻ അമർത്തുക.
-Yes, I have Voter ID Card Number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.
-വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.
-നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ അമർത്തുക.

  • വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കി Confirm അമർത്തുക.
  • തുടർന്ന് സ്‌ക്രീനിൽ തെളിയുന്ന റഫറൻസ് ഐഡി സൂക്ഷിച്ച് വയ്ക്കുക.