തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും കാ​ർ ഒ​ലി​ച്ചു​പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രെ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. ഇ​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ട്ടി​ല്ല. മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പു​റ​മേ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം കേ​ന്ദ്രം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.