വിലാപയാത്ര കോട്ടയം ജില്ലയുടെ അതിർത്തിയായ ഇടിഞ്ഞില്ലം കടന്ന് പെരുന്നയിൽ. എൻ എസ് എസ് ആസ്ഥാനത്ത് ആദരാഞ്ജലികൾ നേർന്നു ജി സുകുമാരൻ നായർ
ചങ്ങനാശേരി നഗരത്തിലും , ഉമ്മൻ ചാണ്ടി പഠിച്ച കലാലയമായ എസ് ബി കോളേജിന് മുന്നിലും ആദരാഞ്ജലികൾ അർപ്പിച്ച് നാട്ടുകാർ. 24 മണിക്കൂർ പിന്നിട്ടാലും കോട്ടയം നഗരത്തിൽ എത്തിച്ചേരാനാവാതെ വിലാപയാത്ര. ഇന്നലെ രാവിലെ 7 മണിക്കാണ് തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ നിന്നും വിലാപയാത്ര ആരംഭിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ദില്ലിയിൽ നിന്ന് യാത്ര പുറപ്പെട്ടു. രാവിലെ 7.30 ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന രാഹുൽ, സ്വകാര്യ ഹോട്ടലിൽ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലേക്ക് തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും.



