അമേരിക്കയില്‍ വിമാന സര്‍വീസുകളെ പ്രതിസന്ധിയിലാക്കിയ സാങ്കേതിക തകരാര്‍ പരിഹരിച്ചു തുടങ്ങിയതായി അധികൃതര്‍. പൈലറ്റുമാര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന സംവിധാനത്തില്‍ തകരാറ് സംഭവിച്ചത് അമേരിക്കയിലെ മുഴുവന്‍ വിമാനങ്ങളുടെയും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. 4,000 സര്‍വീസുകളാണ് വൈകിയത്. 700 സര്‍വീസുകള്‍ റദ്ദാക്കി.

പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധമാണ് സാങ്കേതിക തടസ്സം നേരിട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്‌നം ബുദ്ധിമുട്ടിലാക്കിയത്. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.