തിരുവനന്തപുരം: വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ നടന്‍ ഷെയ്ന്‍ നിഗം. ‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങള്‍’- ഫേസ്ബുക്ക് പോസ്റ്റില്‍ ഷെയ്ന്‍ നിഗം കുറിച്ചു.

നേരത്തെ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതില്‍ സഹായകമാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍

സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ജൂണ്‍ 21 മുതല്‍ രാജ്യത്ത് സൗജന്യ വാക്സിന്‍ നിലവില്‍ വരും. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും.

സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങള്‍ക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ആയിരിക്കും നിര്‍വഹിക്കുക.

സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. വാക്സിനേഷന്‍ ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രം സൗജന്യമായി വാക്സിന്‍ നല്‍കും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്സിന്‍ ലഭ്യമാകും.

വാക്സിനേഷന്‍ നടപടികളെ രാഷ്ട്രീയമായ വിലപേശലായി സംസ്ഥാനങ്ങള്‍ കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജൂണ്‍ 21 മുതല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്സിന്‍ നയം നിലവില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ നയം രൂപീകരിച്ചത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. മുന്‍ഗണനക്രമം തീരുമാനിച്ചതും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ്. വക്സിന്‍ സംഭരണം കേന്ദ്രസര്‍ക്കാര്‍ നടത്തും. സൗജന്യ വാക്സിന്‍ കേന്ദ്രം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.