കണ്ണൂർ: മകനെ ജാമ്യത്തിലെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ച സംഭവത്തിൽ ധര്‍മ്മടം സിഐക്ക് സസ്പെൻഷൻ.

വയോധിക എത്തിയ കാറിന്‍റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സിഐ കെ.വി. സ്മിതേഷിനെതിരേ നടപടി.

എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ പറ‍ഞ്ഞു.