ദുബായ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ കണ്ണൂര്‍ സ്വദേശി സി.പി.റിസ്വാന് ഇറങ്ങുന്നു. ചരിത്രത്തില്‍ ആദ്യമായി ആണ് ലോകകപ്പ് ടീമിനെ ഒരു മലയാളി നയിക്കുന്നത്.
കഴിഞ്ഞ മാസമാണ് കണ്ണൂര്‍ സൈദാര്പ്പള്ളിക്കാരന് റിസ്വാനെ യുഎഇ നായകനാക്കിയത്. റിസ്വാനെ കൂടാതെ രണ്ട് മലയാളി താരങ്ങള്‍ കൂടി 15 അംഗടീമിലുണ്ട്. കുടുംബ സമേതം യുഎഇയില്‍ താമസിക്കുന്ന റിസ്വാന് അബ്ദുല്‍ റഊഫ്-നസ്രീന് റഊഫ് ദമ്പതികളുടെ മകനാണ്.
2014ല്‍ ജോലി തേടിയാണ് റിസ്വാന് യുഎഇയിലെത്തിയത്. 2019ല്‍ നേപ്പാളിനെതിരെയായിരുന്നു താരത്തിന്റെ രാജ്യാന്തര അരങ്ങേറ്റം.



