കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ വിവിധ ഭീകര സംഘടനകൾ അഫ്ഗാനിൽ താവളമുറപ്പിക്കുന്നതായി റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ജയ് ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ തുടങ്ങിയ സംഘടനകളിൽ പെട്ട ഭീകരരാണ് അഫ്ഗാനിലേക്ക് കൂട്ടത്തോടെയെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുടെ അഫ്ഗാൻ പലായനം തുടരുകയാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മറ്റ് രാജ്യങ്ങളിലെ ഭീകരർക്ക് അഫ്ഗാനിൽ സ്ഥാനമുണ്ടാകില്ലെന്നാണ് താലിബാന്റെ പ്രഖ്യാപനം. എന്നാൽ താലിബാൻ അധികാരം പിടിച്ചെടുത്തത് പാക് ഭീകരരായ ഇവരുടെ കൂടി സഹായത്തോടെയാണ്. ഈ സാഹചര്യത്തിൽ മറ്റ് ഭീകരരെയും താലിബാൻ ഒപ്പം കൂട്ടാനാണ് സാദ്ധ്യത. ഇതിനോടകം തന്നെ അഫ്ഗാന്റെ പലയിടങ്ങളും ഭീകരർ കയ്യടക്കിയിട്ടുണ്ട്.
അമേരിക്കയുമായി ഉണ്ടാക്കിയ ധാരണയിലാണ് ഭീകര സംഘടനകൾക്ക് സംരക്ഷണം നൽകില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് തുടരുന്ന ഭീകരരെ ഒഴിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം അഫ്ഗാൻ പാകിസ്താന് സമാനമായ ഭീകര രാജ്യമാകുമെന്നാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്ക താലിബാനുമായി ചേർന്ന് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരും പങ്കുവെയ്ക്കുന്നു.
ഇതിനിടെ മറ്റ് ഭീകരരെ ഇതിനിടെ മറ്റ് ഭീകരരെ പുറന്തള്ളാൻ താലിബാൻ തീരുമാനിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. അങ്ങിനെയെങ്കിൽ മറ്റൊരു സംഘർഷത്തിനാകും വീണ്ടും അഫ്ഗാൻ സാക്ഷ്യം വഹിക്കുക.
അതേസമയം മറ്റ് രാജ്യങ്ങളിലെ ഭീകരർ കൂടി അഫ്ഗാനിൽ താവളമുറപ്പിക്കുന്നതിനെ അന്താരാഷ്ട്ര സ മൂഹം വലിയ ആശങ്കയോടെയാണ് കാണുന്നത്. നിലവിൽ പാകിസ്താനെ മാത്രമാണ് ഭീകരരാജ്യമായി കണക്കാകുന്നത്. താലിബാൻ അധികാരം കയ്യടക്കിയതോടെ പാകിസ്താനോടേതിന് സമാനമായ പ്രതിരോധം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അഫ്ഗാനോടും സ്വീകരിക്കേണ്ടിവരും.



