ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു. ഡൽഹി സീമാപുരിയിൽ ഇന്ന് പുലർച്ചെ 1.51നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. ഇവർക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടം നടന്നത്. കരിം (52), ഛോട്ടേ ഖാൻ (25), ഷാ ആലം (38), രാഹുൽ (45) എന്നിവരാണ് മരിച്ചത്. മനീഷ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്.



