ന്യൂയോർക്ക്: സെപ്റ്റംബർ 9,10, 11 തീയതികളിൽ (വെള്ളി, ശനി, ഞായർ) പരിശുദ്ധ കന്യാക മറിയത്തിന്റെ പിറവി തിരുന്നാൾ റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ .ഡോ. ബിബി തറയിൽ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി. ഇടവകയുടെ അഞ്ചാം വാർഷിക തിരുന്നാൾ കൂടിയായിരുന്നു . ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. സെപ്റ്റംബർ ശനിയാഴ്ച രാവിലെ മുതൽ “പിടിയുരുട്ടു’ മഹോത്സവും നടന്നു .
വൈകിട്ട് 6 ന് ഇംഗ്ലീഷ് കുർബാനയും പ്രസംഗവും ഫാ:ജോസഫ് അലക്സിന്റെ കാർമികത്വത്തിൽ നടന്നു . രാത്രി 7 .30 ന് ആരംഭിച്ച കാർണിവൽ നൈറ്റ് യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുനാൾ ദിവസം സെപ്.11 ഞായറാഴ്ച 3 പിഎം നു ആഘോഷമായ തിരുന്നാൾ കുർബാന ഫാ. ബോബൻ വട്ടംപുറത്തച്ചന്റെ കാർമികത്വത്തിൽ ഭക്തി നിർഭരമായി.
തിരുന്നാൾ സന്ദേശവു ഫാ . ബോബൻ വട്ടംപുറത്തച്ചൻ നൽകി. ഇടവകയുടെ സ്വന്തം സെന്റ് മേരീസ് ബീറ്റ്സ് ചെണ്ടമേളം പെരുന്നാളിന് നിറം ചാർത്തി. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശിർവാദവും അടുത്ത വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്ന ഇടവകയിലെ പത്തു കുടുംബങ്ങളുടെ പ്രസുദേന്തി വാഴ്ചയും നടന്നു . പ്രാർഥന ശുശ്രുഷകൾക്ക്ശേഷം സ്നേഹ വിരുന്നോടെ തിരുനാൾ സമാപിച്ചു.



