ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34,457 പുതിയ കോവിഡ് കേസുകള്‍. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 375 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

3,61,340 ആണ് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം.സജീവ രോഗികളില്‍ 1,82,285 പേരും കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ കോവിദഃ കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത് കേരളത്തില്‍നിന്നാണ് കഴിഞ്ഞ ദിവസം 20,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു.