ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ 10 വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയാറെടുക്കുന്നു. 40 നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാകും സര്‍വീസ്. മുഴുവന്‍ ട്രെയിനുകളും അടുത്ത സ്വാതന്ത്ര്യദിനത്തിനു മുന്‍പു സര്‍വീസ് തുടങ്ങും.
അതേസമയം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം. കോവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ചടങ്ങിന് വേദിയാകുന്ന ഡല്‍ഹി ചെങ്കോട്ടയില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായി. പതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും.



