രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്.

വെള്ളക്കാരന്റെ അധിനിവേശത്തിനെതിരെ ചോരചിന്തി പോരാടിയത് ആയിരങ്ങളാണ്… ഭഗത് സിംഗ്, സരോജിനി നോയിഡു, സുഭാഷ് ചന്ദ്രബോസ്, ഝാൻസി റാണി, അക്കാമ്മ ചെറിയാൻ, എ.നാരായണപിള്ള, മഹാത്മ അയ്യങ്കാളി, കേരള ഝാൻസി റാണിയെന്ന ആനി മസ്‌ക്രീൻ, പട്ടം താണുപിള്ള ,സി.കേശവൻ,ടി.എം.വർഗീസ് തുടങ്ങിയവർക്ക് പുറമെ സ്വാതന്ത്ര്യ പോരാട്ടത്തിൽ അണിനിരന്ന പേരോ, മുഖമോ ഇല്ലാത്തവർ, സ്വാതന്ത്ര്യ സമരഭൂവിലെ സാധാരണക്കാർ, രക്തസാക്ഷികൾ…സ്വതന്ത്ര്യ ഇന്ത്യയിൽ കാലുറപ്പിച്ച് നിൽക്കുമ്പോൾ ഇവരെ ഓർക്കാതെ ഈ ദിനം കടന്നുപോകരുത്…