ജയ്പൂര്‍: രാജസ്ഥാനില്‍ പാക്കിസ്ഥാനില്‍നിന്ന് എത്തിയ ഡ്രോണ്‍ സുരക്ഷാസേന വെടിവച്ചിട്ടു. വ്യാഴാഴ്ച രാജസ്ഥാന് സമീപം ശ്രീകണ്പൂരിലാണ് സംഭവം.
അതിര്‍ത്തി സുരക്ഷാസേന നടത്തിയ പട്രോളിംഗിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ ഡ്രോണ്‍ പൂര്‍ണമായും തകര്‍ന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഡ്രോണില്‍നിന്ന് രണ്ട് കിലോയിൽ അധികം ഹെറോയിന്‍ കണ്ടെത്തി.
ഇതിന് 12 കോടിയോളം രൂപ വിലവരുമെന്ന് സുരക്ഷാസേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സേന വ്യക്തമാക്കി.



