ഫ്ലോറിഡ: അമേരിക്കയില്‍ കുട്ടികള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ച മൂന്ന് ഡിസ്നി വേള്‍ഡ് ജീവനക്കാര്‍ അടക്കം 17 പേര്‍ അറസ്റ്റില്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്.
13 കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഡിസ്നി വേള്‍ഡ് ജീവനക്കാരായ സാവന്ന മഗ്രൂ, ജൊനാഥന്‍ മഗ്രൂ എന്നിവരാണ് അറസ്റ്റിലായവരില്‍ രണ്ടുപേര്‍. അറസ്റ്റ് നടക്കുമ്ബോള്‍ കമ്ബനിയില്‍നിന്ന് ശമ്ബളമില്ലാത്ത അവധിയിലായിരുന്നുവെന്ന് ഡിസ്നി വേള്‍ഡ് വക്താവ് അറിയിച്ചു.
26കാരനായ കെന്നത് ജേവിയര്‍ അക്വിനോയാണ് അറസ്റ്റിലായ മറ്റൊരു ഡിസ്നി വേള്‍ഡ് ജീവനക്കാരന്‍. ലൈംഗിക ചൂഷണത്തിനായി ഇയാള്‍ പെണ്‍കുട്ടികളെ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഡിസ്നി വേള്‍ഡിലെ ലൈഫ് ഗാര്‍ഡാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കമ്ബനി വക്താവ് നിഷേധിച്ചു.
സമാന സംഭവങ്ങളില്‍ ആകെ 17 പേരാണ് അറസ്റ്റിലായത്. ‘ഒപ്പറേഷന്‍ ചൈല്‍ഡ് പ്രൊട്ടക്ടര്‍’ എന്ന പേരിലായിരുന്നു അന്വേഷണം. 26നും 47നും ഇടയില്‍ പ്രായമായവരാണ് സംഭവത്തില്‍ അറസ്റ്റിലായവരെന്നും പോലീസ് അറിയിച്ചു.



