ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് റ​​​സാ​​​ഖി​​​ന്‍റെ ഭാ​​​ര്യ റോ​​​സ്മാ മ​​​ൻ​​​സൂ​​​റി​​​നു കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ പ​​​ത്തു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. ന​​​ജീ​​​ബ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ 12 വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സം ആ​​​രം​​​ഭി​​​ച്ച​​​തു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​ണ്.

സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​രാ​​​ർ ന​​​ല്കു​​​ന്ന​​​തി​​​ന് ഒ​​​രു ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു കു​​​റ്റ​​​ങ്ങ​​​ളാ​​ണു റോ​​​സ്മ​​​യ്ക്കെ​​​തി​​​രേ തെ​​​ളി​​​ഞ്ഞ​​​ത്. അ​​​പ്പീ​​​ൽ ന​​​ല്കാ​​​നാ​​​യി വി​​​ധി​​​ക്ക് സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നാ​​​ൽ ഉ​​​ട​​​ൻ ജ​​​യി​​​ലി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല.

എ​​​ഴു​​​പ​​​തു​​​കാ​​​രി​​​യാ​​​യ റോ​​​സ്മ ആ​​​ഡം​​ബ​​ര​​​ഭ്ര​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​യാ​​​ണ്. 2018ൽ ​​​ഇ​​​വ​​​രു​​​ടെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ വി​​​ല​​​വ​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ന​​​ട​​​പ്പാ​​​ക്കി​​​യ മ​​​ലേ​​​ഷ്യ​​​ൻ വി​​​ക​​​സ​​​ന ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം വ​​​ക​​​മാ​​​റ്റി​​​യെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​ണു ന​​​ജീ​​​ബ് റ​​​സാ​​​ഖ് ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.