തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് മ​ങ്ക​യ​ത്ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ട്ടി മ​രി​ച്ചു. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​രി​യാ​യ കു​ട്ടി​യെ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കു​ട്ടി​യു​ടെ അ​മ്മ​യേ​യും കാ​ണാ​തി​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്.

മ​ങ്ക​യം വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ത്ത് ടൂ​റി​സ്റ്റു​ക​ളാ​യി എ​ത്തി​യ പ​ത്ത് പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​തി​ല്‍ എ​ട്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.