ന്യൂയോർക്ക്: മരണശേഷം മനുഷ്യശരീരങ്ങൾ വളമാക്കി മാറ്റി കൃഷിക്കു അനുയോജ്യമാക്കി മാറ്റുന്നതിന് അനുമതി നൽകുന്ന ആറാമത്തെ സംസ്ഥാനമായി ന്യൂയോർക്ക്.
കഴിഞ്ഞ വാരാന്ത്യമാണ് ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോച്ചൽ പുതിയ നിയമത്തിൽ ഒപ്പുവച്ചത്. 2019നുശേഷം ആദ്യമായാണ് മറ്റൊരു സംസ്ഥാനം മനുഷ്യശരീരം വളമാക്കി മാറ്റുന്ന നിയമം അംഗീകരിക്കുന്നത്. 2019ൽ ആദ്യമായാണ് അമേരിക്കയിൽ വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ഈ നിയമം നിയമം നിലവിൽ വന്നത്.
2021ൽ കൊളറൊഡോ, ഒറിഗൽ എന്നീ സംസ്ഥാനങ്ങളും 2022ൽ വെർമോണ്ട്, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തിൽ വന്നു. സംസ്കാര ചടങ്ങുകൾക്കുള്ള ഭീമമായ ചിലവും സ്ഥലം കണ്ടെത്തലും പ്രയാസമായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്തിതീർന്നത്.
വീണ്ടും ഉപയോഗിക്കാവുന്ന വലിയൊരു തൊട്ടിയിൽ രാസപദാർഥങ്ങൾ കവർ ചെയ്ത മൃതശരീരങ്ങൾ കിടത്തുന്നു. തുടർന്ന് രാസപ്രവർത്തനങ്ങളിലൂടെ ശരീരം ന്യൂടിയന്റ് ഡെൻസ് സോയിൽ ആയി മാറും. സാധാരണ ഒരു മൃതശരീരം 36 ബാഗുക്കളെയെങ്കിലും മണ്ണായി മാറും. ഈ മണ്ണ് മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിനും ഓർഗാനിക് കൃഷിക്കും വളരെ ഉപയുക്തമാണ്. ശ്മശാനങ്ങൾ വളരെ സ്ഥലപരിമിതയുള്ള നഗരപ്രദേശങ്ങളഇൽ മൃതശരീരങ്ങൾ കംന്പോസ്റ്റാക്കി മാറ്റഉന്നത് ഏറെ പ്രയോജനകരമായിരിക്കുമെന്നാണ് സ്വിംർഗ് നാച്യുറൽ സെമിട്രി മാനേജർ മിഷേൽ മെന്റർ അഭിപ്രായപ്പെട്ടത്.