തിരുവനന്തപുരം: കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ആക്രമിച്ച സംഭവത്തെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മനുഷ്യത്വം കടയില്‍ വാങ്ങാന്‍ കിട്ടുന്നതല്ലെന്ന് മന്ത്രി പ്രതികരിച്ചു.
സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തലശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ യുവാവ് ചവിട്ടിതെറിപ്പിച്ചത്.
സംഭവത്തില്‍ പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ആക്രമണത്തിനിരയായ ഗണേശ്. നടുവിന് സാരമായ പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.



