പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നെ​തി​രെ വി​ചാ​ര​ണ കോ​ട​തി. ജാ​മ്യം റ​ദ്ദാ​ക്കി​യാ​ൽ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് കോ​ട​തി. മ​ധു വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ വി​ധി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​നെ​തി​രാ​യ പ​രാ​മ​ർ​ശം.

മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ഇ​ന്ന് 12 പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. ജ​ഡ്ജി​യു​ടെ ഫോ​ട്ടോ​യോ​ടെ മോ​ശം വാ​ർ​ത്ത​ക​ൾ വ​രു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ ഉ​ത്ത​രം പ​റ​യേ​ണ്ടി​വ​രു​മെ​ന്നും താ​ക്കീ​തും ന​ൽ​കി​യെ​ന്നും കോ​ട​തി​യു​ടെ വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ൾ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഇന്ന് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. നേ​ര​ത്തെ, മ​ധു വ​ധ​ക്കേ​സി​ൽ സാ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ കൂ​റു​മാ​റി​യി​രു​ന്നു. പ​ല സാ​ക്ഷി​ക​ളും കോ​ട​തി​യി​ലെ വി​സ്താ​ര​ത്തി​നി​ടെ മൊ​ഴി മാ​റ്റി​പ്പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ നീ​ക്കം ആ​രം​ഭി​ച്ച​ത്.

പ്ര​തി​ക​ളി​ലൊ​രാ​ൾ 63 ത​വ​ണ സാ​ക്ഷി​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വു​ക​ള​ട​ക്കം ഹാ​ജ​രാ​ക്കി, പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മ​ധു വ​ധ​ക്കേ​സി​ൽ ആ​കെ 16 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 12 പേ​ർ​ക്കെ​തി​രെ​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

2018 മേ​യി​ൽ ഹൈ​ക്കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​യി​രു​ന്നു ജാ​മ്യം. എ​ന്നാ​ൽ പ്ര​തി​ക​ൾ ഈ ​ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

ര​ണ്ടാം​പ്ര​തി മ​ര​യ്ക്കാ​ർ, മൂ​ന്നാം പ്ര​തി ഷം​സു​ദ്ദീ​ൻ, നാ​ലാം പ്ര​തി അ​നീ​ഷ്, അ​ഞ്ചാം​പ്ര​തി രാ​ധാ​കൃ​ഷ്ണ​ൻ, ആ​റാം ​പ്ര​തി അ​ബൂ​ബ​ക്ക​ർ, ഏ​ഴാം ​പ്ര​തി സി​ദ്ധീ​ഖ്, ഒ​ൻപതാം ​പ്ര​തി ന​ജീ​ബ്, പ​ത്താം പ്ര​തി ജൈ​ജു​മോ​ൻ, 11-ാം പ്ര​തി സ​ജീ​വ്, 12-ാം പ്ര​തി ക​രീം, 15-ാം പ്ര​തി ബി​ജു, 16-ാം പ്ര​തി മു​നീ​ർ എ​ന്നി​വ​രു​ടെ ജാ​മ്യ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഇ​തി​ൽ മൂ​ന്ന്, ആ​റ്, എ​ട്ട്, പ​ത്ത്, 12 പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്ക​തെി​രെ​യാ​ണ് ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശം.