ചണ്ഡിഗഡ്: ഫ്രാങ്ക്ഫർട്ടിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിൽനിന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഇറക്കിവിട്ട നടപടിയിൽ രാഷ്ട്രീയ വിവാദം. അമിതമായി മദ്യപിച്ച നിലയിലായിരുന്നു മാൻ എന്നും അതിനാലാണ് വിമാനത്തിൽനിന്ന് ഇറക്കിവിട്ടതെന്നുമാണ് റിപ്പോർട്ട്. മാൻ പഞ്ചാബികൾക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചു.
അനാരോഗ്യം കാരണമാണ് ഡൽഹിയിലേക്കുള്ള മാനിന്റെ യാത്ര വൈകിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മാനിന്റെ യാത്ര വൈകാൻ കാരണം എത്തിയ വിമാനം വൈകിയതും വിമാനം മാറ്റേണ്ടിവന്നതും ആണെന്ന ലുഫ്താൻസയുടെ പ്രസ്താവന എഎപി പങ്കുവയ്ക്കുകയും ചെയ്തു.
മാൻ മദ്യപിച്ചിരുന്നുവെന്നും ഇതുകാരണമാണ് വിമാനം നാലു മണിക്കൂർ വൈകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.



