ഭോ​പ്പാ​ൽ: ബ്രാ​ഹ്മ​ണ​രെ​ക്കു​റി​ച്ച് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഗ്വാ​ളി​യോ​ർ-​ച​മ്പ​ൽ മേ​ഖ​ല​യി​ലെ നേ​താ​വ് പ്രീ​തം സിം​ഗ് ലോ​ധി​യെ ബി​ജെ​പി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് രാ​വി​ലെ ഭോ​പ്പാ​ലി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്ഞി അ​വ​ന്തി​ഭാ​യ് ലോ​ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് പ്രീ​തം സിം​ഗ് ബ്രാ​ഹ്മ​ണ​രെ വി​മ​ർ​ശി​ച്ച​ത്. ബ്രാ​ഹ്മ​ണ​ർ മ​ത​ത്തി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ വി​ഢി​ക​ളാ​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നെ​ന്നാ​യി​രു​ന്നു പ്രീ​തം സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ പ്രീ​തം സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യി. ബി​ജെ​പി യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് പ്ര​വീ​ൺ മി​ശ്ര പ്രീ​തം സിം​ഗി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണ് പ്രീ​തം സിം​ഗി​ന്‍റെ പ​രാ​മ​ർ​ശ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഗ​വ​ൻ​ദാ​സ് സ​ബ്‌​നാ​നി പ​റ​ഞ്ഞു.