ന്യൂ‍​ഡ​ൽ​ഹി: ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ രാ​ണ്ടാം സ്ഥാ​ന​ത്തെ​ത്തി അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി. ആ​മ​സോ​ൺ മേ​ധാ​വി ജെ​ഫ് ബെ​സോ​സി​നെ​യാ​ണ് അ​ദാ​നി മ​റി​ക​ട​ന്ന​ത്.

ഫോ​ർ​ബ്‌​സ് മാ​സി​ക​യു​ടെ റി​യ​ൽ ടൈം ​ബി​ല്യ​ണേ​ഴ്സ് പ​ട്ടി​ക​യി​ൽ അ​ദാ​നി​യു​ടെ വ​ള​ർ​ച്ച. 155.7 ബി​ല്യ​ൺ ഡോ​ളാ​ണ് അ​ദാ​നി​യു​ടെ ആ​സ്തി. 5.5 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് അ​ടു​ത്ത​കാ​ല​ത്ത് ഉ​ണ്ടാ​യ​ത്. ടെ​സ്‌​ല​യു​ടെ ഇ​ലോ​ൺ മ​സ്കാ​ണ് അ​ദാ​നി​യു​ടെ മു​ന്നി​ലു​ള്ള​ത്. 273.5 ബി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യി മ​സ്‌​ക് തു​ട​രു​ക​യാ​ണ്.

ഫ്രാ​ൻ​സി​ന്‍റെ ബെ​ർ​ണാ​ഡ് അ​സോ​ൾ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​കെ ആ​സ്തി ഏ​ക​ദേ​ശം 155.2 ബി​ല്യ​ൺ ഡോ​ള​റാ​ണ്. പു​തി​യ സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ ആ​മ​സോ​ൺ മു​ത​ലാ​ളി ബെ​സോ​സ് നാ​ലാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് (ആ​ർ​ഐ​എ​ൽ) ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 92 ബി​ല്യ​ൺ ഡോ​ള​റാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ ആ​സ്തി.