വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടാന്‍ നിരന്തരം ശ്രമിക്കുന്നതിനിടെ പ്രതിപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടി. കേന്ദ്രത്തെ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി തലവനുമായ നവീന്‍ പട്നായിക് പ്രശംസിച്ചതാണ് പ്രതിപക്ഷത്തിന് തലവേദനയായത്. അഴിമതി തുടച്ചുനീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും വിദേശനയത്തെയുമാണ് നവീന്‍ പട്നായിക്ക് പ്രശംസിച്ചത്. ഇതിന് പിന്നാലെ മോദി സര്‍ക്കാരിന് 10ല്‍ 8 മാര്‍ക്കും അദ്ദേഹം നല്‍കി. ഒഡീഷ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ഒരു സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു പട്‌നായിക്.

‘മോദി സര്‍ക്കാര്‍ വിദേശനയത്തിലും മറ്റ് പല വിഷയങ്ങളിലും ചെയ്ത കാര്യങ്ങള്‍ കാരണം, ഞാന്‍ അവര്‍ക്ക് 10 ല്‍ 8 ഉം നല്‍കുന്നു. കൂടാതെ, ഈ സര്‍ക്കാരില്‍ അഴിമതിയും കുറവാണ്’, പട്‌നായിക് പറഞ്ഞു.