തി​രു​വ​ന​ന്ത​പു​രം: 2021-ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ബി​ജു മേ​നോ​നും ജോ​ജു ജോ​ര്‍​ജും മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം രേ​വ​തി​യും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ദി​ലീ​ഷ് പോ​ത്ത​നും ഏ​റ്റു​വാ​ങ്ങി. ജെ​സി ഡാ​നി​യേ​ൽ പു​ര​സ്കാ​രം കെ.​പി. കു​മാ​ര​ന് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ച്ചു.

മി​ക​ച്ച ജ​ന​പ്രി​യ ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഏ​റ്റു​വാ​ങ്ങി. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ 142 ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ സ​യീ​ദ് അ​ഖ്ത​ർ മി​ർ​സ അ​ധ്യ​ക്ഷ​നാ​യ സ​മി​തി 39 വി​ഭാ​ഗ​ങ്ങ​ളി​ലി​ലെ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

മേ​യ് 27-ന് ​പ്ര​ഖ്യാ​പി​ച്ച ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം സം​സ്ഥാ​ന​ത്തെ ക​ന​ത്ത മ​ഴ മൂ​ലം ഒ​രു​വ​ട്ടം മാ​റ്റി​വ​ച്ചി​രു​ന്നു.