ഡാളസ് : മാർത്തോമ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 20-ാമത് ദേശീയ കോണ്‍ഫറൻസിന്റെ രജിസ്ട്രേഷൻ വളരെ വേഗത്തിൽ പുരോഗമിക്കുന്നതായി രജിസ്ട്രേഷൻ കണ്‍വീനർ ഭാമിനി തോമസ് അറിയിച്ചു.
ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം മുതൽ ഞായർ) ഡാളസ് മാർത്തോമ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ചു നടത്തപെടുന്ന കോണ്‍ഫറൻസിന് ഫാർമേഴ്സ് ബ്രാഞ്ച ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്.
ന്ധസ്ത്രീകൾ പുതിയ ലോകത്തിന്റെ മാർഗദർശികൾന്ധ എന്ന വിഷയമാണ് ഈ കോണ്‍ഫറൻസിന്റെ മുഖ്യചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്.
മാർത്തോമ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപോലിത്ത, നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ, റവ. ഡോ. ഈപ്പൻ വർഗീസ് ( ഇമ്മാനുവേൽ മാർത്തോമ ഇടവക വികാരി, ഹൂസ്റ്റണ്‍) ഡോ. എലിസബത്ത് ജേക്കബ് (ന്യൂയോർക്ക്) ഷിജി അലക്സ് (ഷിക്കാഗോ) റവ.ഡോ. ചെറിയാൻ തോമസ് (ഹൂസ്റ്റണ്‍) എന്നിവരാണ് കോണ്‍ഫറൻസിന്റെ മുഖ്യാതിഥികൾ.
കൂടാതെ സുപ്രസിദ്ധ കണ്വൻഷൻ പ്രസംഗകനും മാരാമണ്‍ കണ്വൻഷൻ മുൻ പ്രസംഗകനുമായ ഡോ. സ്റ്റാൻലി ജോണ്‍സിന്റെ കൊച്ചുമകളും സ്റ്റാൻലി ജോണ്‍സ് ഫൗണ്ടേഷൻ പ്രസിഡന്റും കൂടിയായ ഡോ. ആൻ മാത്യൂസ് യൂൻസും ഈ കോണ്‍ഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കും. കോണ്‍ഫ്രൻസിനോടനുബന്ധിച്ചു ഭദ്രാസന ക്ലർജി കോണ്‍ഫറൻസും നടത്തപെടുന്നതാണ്.
കോണ്‍ഫറൻസിന്റെ വിജയത്തിനായി പ്രസിഡന്റ് റവ. അലക്സ് യോഹന്നാൻ, കണ്‍വീനർ എലിസബത്ത് ജോണ്‍, സെക്രട്ടറി ഡോ. അഞ്ജു ബിജിലി, ട്രഷറർ അന്നമ്മ മാത്യു, അക്കൗണ്ടന്റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഉദ്ഘാടന ചടങ്ങിൽ സഭാ വ്യത്യാസമെന്ന്യേ ഏവരും പങ്കെടുത്തു അനുഗ്രഹകരമാകണമെന്ന് ഇടവക വികാരിയും കോണ്‍ഫറൻസ് പ്രസിഡണ്ടും കൂടിയായ റവ. അലക്സ് യോഹന്നാൻ, അസി.വികാരി റവ. എബ്രഹാം തോമസ് എന്നിവർ അറിയിച്ചു.



