തിരുവനന്തപുരം: സംസ്ഥാനത്തെ മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയില്‍. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന് നിയമസഭയില്‍ ആരോപിച്ചു.
പല ജില്ലകളിലും പല പ്രശ്നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ നിലവില്ല. ഇത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
എന്നാൽ 4 വിദേശ കാലാവസ്ഥ പ്രവചന ഏജൻസികളുടെ മുന്നറിയിപ്പുകൾ കേരളം പണം നൽകി വാങ്ങിത്തുടങ്ങിയെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു



