പാലക്കാട്: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്നാട്ടില്‍ നിന്നെത്തിയ 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്.

പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. ക്ഷീര വികസന വകുപ്പ് മീനാക്ഷിപുരത്ത് നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിത്.

തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കെെമാറിയിട്ടുണ്ട്.