ദുബൈ: മരിച്ചയാളുടെ പേരില്‍ മകനില്‍ നിന്ന് വാട്സ് ആപ് വഴി പണം തട്ടാന്‍ ശ്രമിച്ചയാള്‍ക്ക് അബൂദബി കോടതി രണ്ട് മാസം തടവ് വിധിച്ചു. വാട്സ് ആപ് അക്കൗണ്ട് റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
മരണവാര്‍ത്തക്കൊപ്പം നല്കിയ ഫോണ്‍ നമ്ബര്‍ വഴിയാണ് തട്ടിപ്പിന് ശ്രമിച്ചത്. മരിച്ചയാള്‍ സാധനങ്ങള്‍ വാങ്ങിയതിെന്റ പണം നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി മകന് വാട്സ് ആപ് വഴി സന്ദേശം അയക്കുകയായിരുന്നു. 900 ദിര്‍ഹം ബാങ്ക് അക്കൗണ്ട് വഴി കൈമാറണമെന്നും ആവശ്യപ്പെട്ടു. വാണിജ്യ ലൈസന്‍സും ഐ.ഡി കാര്‍ഡും നല്കാന് പ്രതിയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ സംശയം തോന്നിയ മകന് അധികൃതരെ വിവരം അറിയിച്ചു.
അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്ട്മെന്റിെന്റ ഫോറന്‍സിക് ആന്‍ഡ് ഡിജിറ്റല്‍ സയന്‍സ് സംഘം അന്വേഷിച്ചപ്പോഴാണ് ഇത് തട്ടിപ്പ് ശ്രമമാണെന്ന് മനസ്സിലായത്.
ഇതോടെ പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഫോണ്‍ പിടിച്ചെടുത്തു. അപരിചിതര്‍ പണം ആവശ്യപ്പെട്ട് വിളിച്ചാല്‍ നല്‍കരുതെന്നും സംശയം തോന്നിയാല്‍ വിവരം അറിയിക്കണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.



