കോഴിക്കോട്: കെ.എസ്.ആർ.ടി.സി ജീവനക്കർക്ക് ശമ്പള വിതരണത്തിന് നടപടി എടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച്  ജിവനക്കാർ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ വഴിയിൽ തടഞ്ഞു പ്രതിഷേധിച്ചു. കൂപ്പണ്‍ വേണ്ട ശമ്പളം മതിയെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. എസ്ടിയു , ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. 

കോഴിക്കോട് ചാത്തമംഗലത്ത് ഗ്രാമ വണ്ടി ഉദ്ഘാടനത്തിന് ശേഷം മന്ത്രി മടങ്ങുമ്പോഴായിരുന്നു ഐ.എൻ.ടി.യു.സി, എസ്. ടി.യു യൂനിയൻ ജീവനക്കാർ ഇന്ന് രാവിലെ മന്ത്രിയ്ക്ക് എതിരെ വഴിയിൽ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. 

അതേസമയം കെഎസ്ആര്‍ടിസിയില്‍ കൂപ്പണുകള്‍ അടിച്ചേല്‍പ്പിക്കില്ല ആവശ്യക്കാര്‍ മാത്രം കൂപ്പണുകള്‍ വാങ്ങിയാല്‍ മതിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു . കൂപ്പണ്‍ വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ കണക്കെടുക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദേശം നല്‍കി.