മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധ കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മധുവിന്റെ കുടുംബം. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് എസ് എസി/ എസ് ടി കോടതി വിധിയില്‍ മധുവിന് നീതി കിട്ടിയില്ലെന്ന് സഹോദരി സരസു പറഞ്ഞു.
കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതില്‍ മേല്‍ക്കോടതിയെ സമീപിക്കും. ആദിവാസികള്‍ക്കു വേണ്ടിയുള്ള കോടതി തങ്ങള്‍ക്ക് നീതി നല്‍കിയില്ലെന്നും വിചാരണ വൈകിയത് പ്രതികള്‍ക്ക് അനുകൂലമായെന്നും സരസു പറഞ്ഞു.
പ്രതികള്‍ കേസ് അട്ടിമറിച്ചു. നാല് വര്‍ഷം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും ആ സമയം പ്രതികള്‍ക്ക് അനുകൂലമായ രീതിയില്‍ സാക്ഷികളെ സ്വാദീനിക്കാനടക്കം സാധിച്ചുവെന്നും അവര്‍ പറഞ്ഞു.



