പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. വനം വകുപ്പ് സൈലന്‍റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍ ആയിരുന്നു ഇയാള്‍.
കേസിലെ 29-ാം സാക്ഷിയാണ് സുനിൽകുമാർ. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു നേരത്തേ ഇയാൾ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം വിസ്താര വേളയിൽ നിഷേധിച്ചു.
മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. കോടതി നിർദേശപ്രകാരം സുനിൽകുമാറിന്‍റെ കണ്ണ് പരിശോധിക്കുകയാണിപ്പോൾ.



