ന്യൂയോര്‍ക്ക്: ഒരു കുട്ടിയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ന്യൂയോര്‍ക്കില്‍ ഒരു കുട്ടിയില്‍ മങ്കിപോക്സ് സ്ഥിരീകരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടിയില്‍ മങ്കിപോക്സ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ കുട്ടികളില്‍ മങ്കിപോക്സ് കണ്ടെത്തിയിരുന്നില്ല.
ന്യയോര്‍ക്ക് ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ചവരെ 2798 മങ്കിപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 2596 കേസുകളും ന്യൂയോര്‍ക്ക് സിറ്റിയിലാണ്. മങ്കിപോക്സ് പടരുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പിനുള്ള കൂടുതല്‍ മരുന്നുകള്‍ എത്തിക്കുന്നതിനും ഈ മഹാമാരിയില്‍നിന്ന് എങ്ങനെ മാറിനില്ക്കാമെന്നു ജനങ്ങളെ ബോധവത്കരിക്കുന്നതിനുമുള്ള നടപടികള്‍ സ്വകരിച്ചതായി ന്യൂയോര്‍ക്ക് സിറ്റി ഗവര്‍ണര്‍ കാത്തി ഹോചുള്‍ അറിയിച്ചു.



