സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും സിനിമാപ്രേമികളുടെ മനസില്‍ ഇപ്പോഴും സ്ഥാനമുള്ള നടിയാണ് അസിന്‍. 14 വര്‍ഷക്കെ കരിയറില്‍ അവതരിപ്പിച്ച ഒരുപിടി നല്ല വേഷങ്ങളാണ് ഇതിനു കാരണം. വിവാഹശേഷമാണ് അസിന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അസിന്‍ തന്‍റെ കുടുംബ ജീവിത വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അസിന്‍ പങ്കുവച്ച മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നാലര വയസുകാരിയായ മകളുടെ പേര് അറിന്‍ റായിന്‍ എന്നാണ് മുന്‍പ് പലപ്പോഴും അറിന്‍റെ ചിത്രങ്ങള്‍ അസിന്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മകളുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇത് അസിന്‍റെ സോഷ്യല്‍ മീഡിയാ ഫാന്‍പേജുകളിലെല്ലാം വൈറല്‍ ആയിട്ടുണ്ട്.