ഭോപ്പാല്‍: കിടക്ക ലഭിക്കാത്തതിനാല്‍ മകള്‍ക്ക് രക്തം കയറ്റാനായി രക്ത സഞ്ചി കൈയില്‍ പിടിച്ച് അമ്മ മണിക്കൂറുകളോളം നിന്നു. ഈ സമയമത്രയും കുട്ടി വെറും നിലത്തിരിക്കുകയായിരുന്നു.

മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹര്‍ സിവല്‍ ആശുപത്രിയിലാണ് സംഭവം. ഹീമോഗ്ലോബിന്‍റെ അളവ് കുറവായതിനാല്‍ അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ 15 വയസുകാരിക്കാണ് ഈ ദുരനുഭവം.

കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ രക്തപ്പകര്‍ച്ചയ്ക്കായി ആശുപത്രി ജീവനക്കാര്‍ തറയില്‍ ഇരുത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ സത്ന ജില്ലാ കളക്ടര്‍ അനുരാഗ് വര്‍മയുടെ നിര്‍ദേശപ്രകാരം ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.അശോക് അവാഡിയ അന്വേഷണം നടത്തി. മൈഹാര്‍ ആശുപത്രിയുടെ ചുമതലയുള്ള ഡോ. പ്രദീപ് നിഗമിനും സ്റ്റാഫ് നഴ്സ് അഞ്ജു സിംഗിനുമെതിരെ നടപടിയെടുത്തു.