വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തുന്നത്.
ഇപ്പോഴിതാ സോഷ്യല്‍മീഡിയ പേജില്‍ ചിത്രത്തിന്റെ പ്രമോഷനാര്‍ത്ഥം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം എന്ന തലക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ചിത്രം വളരെപ്പെട്ടെന്നാണ് വൈറലായിത്തീര്‍ന്നത്.
പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. നിരവധിപേര്‍ വിമര്‍ശനക്കമന്റുകളിട്ടു. എന്നാല്‍ ഇത് ഫിലിം പ്രമൊഷനാണെന്നും അത് മനസ്സിലായില്ലേ എന്നും ചോദിച്ച് ചിലര്‍ കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാരും ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയാണ് നിര്‍മാണം. വിമല്‍ ?ഗോപാലകൃഷ്ണനും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിന്റെ’ മുമ്പ് പുറത്തിറങ്ങിയ പ്രൊമോഷന്‍ വീഡിയോയും വൈറലായിരുന്നു.



