കൊ​ച്ചി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് സ​വ​ര്‍​ക്ക​റു​ടെ ചി​ത്ര​വും. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച ഫ്ല​ക്സി​ലാ​ണ് സ​വ​ര്‍​ക്ക​റു​ടെ ചി​ത്രം സ്ഥാ​നം പി​ടി​ച്ച​ത്.

വി​വാ​ദ​മാ​യ​തോ​ടെ ചി​ത്രം മ​റ​ച്ചു. പി​ന്നീ​ട് ഫ്ല​ക്സു​ത​ന്നെ മാ​റ്റി. ഫ്ല​ക്സ് അ​ച്ച​ടിച്ച സ്ഥാ​പ​ന​ത്തി​ന് പ​റ്റി​യ തെ​റ്റെ​ന്നാണ് വി​ശ​ദീ​ക​ര​ണം. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളെ ഗൂ​ഗി​ളി​ല്‍ തി​ര​ഞ്ഞ​പ്പോ​ള്‍ സ​വ​ര്‍​ക്കറും ഉള്‍​പ്പെ​ട്ടെ​ന്നാണ് വി​ശ​ദീ​ക​ര​ണം.

സംഭവവുമായി ബന്ധപ്പെട്ട് ഐൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡൻ്റ് സുരേഷിനെ സസ്പെൻഡ് ചെയ്തു.