കൊച്ചി: ബൈക്ക് മോഷണക്കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. ആലപ്പുഴ എരവുകാട് സ്വദേശി ഷുഹൈബ്(23), കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(21) എന്നിവരെ എറണാകുളം സെൻട്രൽ പോലീസാണ് പിടികൂടിയത്.
ഇരുവരും എറണാകുളത്ത് നിരവധി ബൈക്ക് മോഷണം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷുഹൈബ് എട്ട് കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



