പാലക്കാട്: തൃത്താലയില്‍ ബേക്കറിയില്‍നിന്ന് 50000 രൂപ വിലമതിക്കുന്ന ഹാന്‍സ് ശേഖരം പിടികൂടി. 15 എണ്ണം വീതമുള്ള 70 പാക്കറ്റുകളാണ് കണ്ടെത്തിയത്.
തൃത്താല പടിഞ്ഞാറങ്ങാടിയിലെ ന്യൂ മലബാര്‍ ബേക്കറിയില്‍നിന്നാണ് ഹാന്‍സ് ശേഖരം പിടിച്ചെടുത്തത്. കടയുടമ കുമ്പിടി സ്വദേശി ഷൗക്കത്ത് അലിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോയമ്പൂരില്നിന്നാണ് ഹാന്‍സ് എത്തിച്ചതെന്നാണ് ഇയാളുടെ മൊഴി.



