മും​ബൈ: ബി​രി​യാ​ണി ഉ​ണ്ടാ​ക്കാ​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ല​ത്തൂ​രി​ലാ​ണ് സം​ഭ​വം.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ചെ​ത്തി​യ വി​ക്രം വി​നാ​യ​ക് അ​ത്താ​ഴ​ത്തി​ന് ബി​രി​യാ​ണി ത​യാ​റാ​ക്കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​വ​രെ ത​ള്ളി മാ​റ്റി കൈ​യി​ൽ കി​ട്ടി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ വി​ക്രം കു​ത്തു​ക​യാ​യി​രു​ന്നു. 

ഉ​ട​ൻ ത​ന്നെ യു​വ​തി​യെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചു.