യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പ്രോസിക്യൂട്ടര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങിയേക്കും. ഫ്‌ലോറിഡയിൽ നിന്ന് സ്വകാര്യ ജെറ്റിൽ ട്രമ്പ് ന്യൂ യോർക്കിലേക്ക് പറന്നു. അതേസമയം ന്യൂ യോർക്കിൽ സുരക്ഷാ സംവിധാനം കർക്കശമാക്കി. സമരവുമായി പുറത്ത് ഇറങ്ങുന്നവരെ ശക്തമായി നേരിടുമെന്ന് പോലീസ് അറിയിച്ചു.
അവിഹിത ബന്ധം പുറത്ത് പറയാതിരിക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസിലാണ് ട്രംപ് കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്. പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് 1.30 ലക്ഷം യു.എസ് ഡോളര്‍(ഏകദേശം 1.06 കോടി രൂപ) നല്‍കി എന്നാണ് കേസ്.
ലോവര്‍ മാന്‍ഹട്ടനിലുള്ള സെന്റര്‍ സ്ട്രീറ്റിലെ ക്രിമിനല്‍ കോടതിയിലായിരിക്കും ട്രംപ് കീഴടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ഗ്രാന്‍ഡ് ജൂറി അന്വേഷണത്തിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് മുന്‍ പ്രസിഡന്റിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കുക.



