പാരീസ് : ഫ്രാന്‍സില്‍ ഇസ്ലാമിക് ഭീകരന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച്‌ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കുത്തി പരിക്കേല്‍പ്പിച്ചു. ഫ്രാന്‍സിലെ നാന്റസിലെ ലാ ചാപ്പല്‍-സര്‍-എര്‍ഡ്രിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം . സ്റ്റെഫാനി മോണ്‍ഫെര്‍ എന്ന ഉദ്യോഗസ്ഥയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എന്‍‌ഡിയാഗ ദേയ് എന്ന ഭീകരനെ പിന്നീട് പോലീസ് വെടിവച്ചു കൊന്നു .

ആക്രമണത്തില്‍ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട് . കുത്തേറ്റ കാറ്റെല്‍ ലെറെക് എന്ന ഉദ്യോഗസ്ഥയുടെ നില അതീവഗുരുതരമായി തുടരുകയാണ് . ആക്രമണം നടത്തിയ ശേഷം ഉദ്യോഗസ്ഥനില്‍ നിന്ന് പിസ്റ്റള്‍ മോഷ്ടിച്ച്‌ ഓടി രക്ഷപ്പെട്ട എന്‍‌ഡിയാഗ പിന്നീട് ഒരു അപ്പാര്‍ട്ട്മെന്റില്‍ കയറി അവിടെ ഒരു യുവതിയെ രണ്ട് മണിക്കൂറിലധികം ബന്ദിയാക്കുകയും ചെയ്തു .
250 ലധികം ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടാനായി എത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം, ബന്ദിയാക്കിയ യുവതിയുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ എന്‍‌ഡിയാഗയെ വെടി വച്ചു കൊല്ലുകയായിരുന്നു .

ഇസ്ലാമിക ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് എന്‍‌ഡിയാഗയെന്ന് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ടുണീഷ്യന്‍ സ്വദേശിയായ എന്‍‌ഡിയാഗ തീവ്ര ഇസ്ലാം ആശയം പ്രചരിപ്പിച്ചിരുന്നു.

എട്ടുവര്‍ഷത്തെ തടവിനു ശേഷം മാര്‍ച്ചിലാണ് ജയില്‍ മോചിതനാക്കിയത് . തന്റെ പങ്കാളിക്കൊപ്പം നാന്റസിലെ ലെസ് ടച്ചില്‍ താമസിക്കുകയായിരുന്നു ഇയാള്‍ .ആക്രമണം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ജിഹാദിന്റെ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്ന ഇസ്ലാമിക മത വീഡിയോകള്‍ കാണുന്ന തീവ്ര ഇസ്ലാമിസ്റ്റാണ് എന്‍‌ഡിയാഗയെന്നും ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.