പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം.75 മൈ​ക്രോ​ണി​ല്‍ കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. സെ​പ്റ്റം​ബ​ര്‍ 30 മു​ത​ലാ​ണ് നി​രോ​ധ​നം.നി​ല​വി​ല്‍ 50 മൈ​ക്രോ​ണ്‍ ആ​ണ് അ​നു​വ​ദ​നീ​യ പ​രി​ധി. 2022 ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ഇ​ത് 120 മൈ​ക്രോ​ണാ​യി ഉ​യ​ര്‍​ത്തും.

പ്ലേ​റ്റ്, ക​പ്പ്, ഗ്ലാ​സ്, ട്രേ ​തു​ട​ങ്ങി​യ​വ​ക്കും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, ഇ​റ​ക്കു​മ​തി, സം​ഭ​ര​ണം, വി​ത​ര​ണം, വി​ല്‍​പ്പ​ന, ഉ​പ​യോ​ഗം എ​ന്നി​വ 2022 ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ നി​രോ​ധി​ച്ചു​കൊ​ണ്ട് ഭേ​ദ​ഗ​തി ചെ​യ്ത നി​യ​മ​ങ്ങ​ള്‍ കേ​ന്ദ്രം ‌പു​റ​ത്തി​റ​ക്കി.