ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം വിളിക്ക് തുടക്കമായി. ഒക്ടോബര്‍ രണ്ട് വരെയാണ് ലേലം.
കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ലേലം നടത്തുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുക ഗംഗാനദി സംരക്ഷണത്തിനായാണ് ഉപയോഗിക്കുക.പ്രധാനമന്ത്രിക്ക് കിട്ടിയ 1200 മെമന്റോകളും സമ്മാനങ്ങളുമാണ് ലേലത്തില്‍ ഉണ്ടാവുക. നൂറു രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വസ്തുക്കളുടെ അടിസ്ഥാന വില.
pmmementos.gov.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ പൗരന്മാര്ക്ക് ഇ-ലേലത്തില്‍ പങ്കെടുക്കാം.



