ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. ടോറി നേതൃത്വ മത്സരത്തിൽ ഇന്ത്യൻ വംശജനായ റിഷി സുനാക്കിനെ പരാജയപ്പെടുത്തി 47 കാരിയായ ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി. ഇതേതുടർന്ന് നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ചൊവ്വാഴ്ച രാജിവെയ്ക്കും. സ്കോട്ട്ലൻഡിലെ ബാൽമോറലിൽ രാജ്ഞിയെ കണ്ടതിനുശേഷം ട്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ബ്രിട്ടനിലെ 80 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയായി ഏറെ പ്രതീക്ഷയർപ്പിച്ചു നടന്ന വാശിയേറിയ മൽസരത്തിൽ നിലവിലെ ചാൻസലർ കൂടിയായ റിഷി സുനാക് ദയനീയമായി പൊരുതി തോൽക്കുകയായിരുന്നു. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്.
2020 ഫെബ്രുവരിയിലാണ് 42 വയസുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി ബോറിസ് ജോണ്സൻ നിയമിച്ചത്. സുനകാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്. ഋഷി, ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഭാര്യ.
അതേസമയം 70 വർഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തിൽ ഇതിനോടകം 14 പേരെയാണ് അവർ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുള്ളത്.
മാർഗരറ്റ് താച്ചർ, തെരേസ മേ എന്നീ വനിതകൾക്കുശേഷം എത്തുന്ന മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്.
മേരി എലിസബത്ത് ന്ധലിസ്ന്ധ ജൂലൈ 26 ന് 1975 ഓക്സ്ഫോർഡിലാണ് ജനനം. 2022 സെപ്റ്റംബർ 5 മുതൽ അവരുടെ പാർട്ടിയുടെ നേതാവും 2019 മുതൽ സ്ത്രീ സമത്വ മന്ത്രിയും 2021 സെപ്റ്റംബർ മുതൽ യുകെയുടെ സ്റേററ്റ് സെക്രട്ടറി (വിദേശ, കോമണ്‍വെൽത്ത്, വികസന ഓഫീസ്) കൂടിയാണ്.
2016 മുതൽ 2017 വരെ നീതിന്യായ മന്ത്രിയും ലോർഡ് ചാൻസലറുമായിരുന്നു, തുടർന്ന് 2019 വരെ ട്രഷറിയുടെ ചീഫ് സെക്രട്ടറിയും തുടർന്ന് 2021 വരെ അന്താരാഷ്ട്ര വ്യാപാരത്തിനുള്ള സ്റേററ്റ് സെക്രട്ടറിയുമായിരുന്നു. 2010 മുതൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിലെ സൗത്ത് വെസ്ററ് നോർഫോക്കിന്റെ എംപിയാണ്.
കുതിച്ചുയരുന്ന ഉൗർജ ചെലവ് നേരിടാനുള്ള പദ്ധതി പ്രഖ്യാപിക്കാൻ നിലവിലെ വിദേശകാര്യ സെക്രട്ടറി അടിയന്തര സമ്മർദ്ദത്തിന് വിധേയയാകും. ഉൗർജ്ജ ബില്ലുകൾ മരവിപ്പിക്കുന്ന കാര്യം അവർ പരിഗണിച്ചേക്കും.



