സംഗീത മാധവൻ നായർ എന്ന സംഗീത മലയാളികൾക്ക് അവരുടെ ശ്യാമളയാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിയപ്പെട്ട കലാകാരി. അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ. ക്രൈം ഫയൽ, സാഫല്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന സംഗീത 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമായിരുന്നു ‘നഗരവാരിധി നടുവിൽ ഞാൻ”. ഇപ്പോഴിതാ, കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചാവേറിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സംഗീത.
ചാവേറിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ സംഗീതയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പഴയതിലും ചെറുപ്പമായി എത്തിയ സംഗീതയുടെ ചിത്രങ്ങൾ ആരാധകരെയും അമ്പരപ്പിക്കുകയാണ്. പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.



