പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചാൽ ഒരിക്കൽ ഒരു രാഷ്ട്രീയ നേതാവ് തന്നെ പിന്തുണയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. എന്നാൽ അത്തരം അഭിലാഷങ്ങളൊന്നും തനിക്കില്ലെന്ന് പറഞ്ഞ് ഓഫർ നിരസിച്ചെന്നും അദ്ദേഹം നാഗ്പൂരിൽ പറഞ്ഞു.

“ഞാൻ ഒരു സംഭവം ഓർക്കുന്നു… ഞാൻ ആരുടെയും പേര് പറയുന്നില്ല. ആ വ്യക്തി പറഞ്ഞു, ‘നിങ്ങൾ പ്രധാനമന്ത്രിയാകാൻ പോകുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും'” എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, പ്രധാനമന്ത്രിയാകുന്നത് തൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ലെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി കൂടിയായ നിതിൻ ഗഡ്ഗരി ഊന്നിപ്പറഞ്ഞു.