കൊ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ മ​മ​താ ബാ​ന​ര്‍​ജി സ​ര്‍​ക്കാ​രി​നെ​തി​രെ ബി​ജെ​പി ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചി​ലെ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. പോ​ലീ​സു​കാ​രെ വ​ള​ഞ്ഞി​ട്ട് ത​ല്ലു​ന്ന​തി​ന്‍റെ​യും ജീ​പ്പ് ക​ത്തി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സു​ക​ന്ദ മ​ജും​ദാ​ര്‍ അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ സ​മ​ര​മാ​ണ് ചൊ​വ്വാ​ഴ്ച തെ​രു​വു​യു​ദ്ധ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

എ​ന്നാ​ല്‍ ബി​ജെ​പി​ക്ക് ആ​ക്ര​മ സം​ഭ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് സ്വ​യം ജീ​പ്പ് ക​ത്തി​ച്ച​താ​വാ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി ആ​രോ​പി​ച്ചു.