തിരുവനന്തപുരം: പെരുമാംതുറ പൊഴിക്കരയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് ആറു പേരെ കാണാതായി. 16 പേരാണ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഉണ്ടായിരുന്നത്. പത്തു പേര് രക്ഷപെട്ടു.
ഇന്നു ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ബോട്ട് മറിഞ്ഞത്. രക്ഷപ്പെട്ടവർ വിവിധ ഭാഗങ്ങളിലേയ്ക്കാണ് നീന്തി കയറിയത്.
കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നു പോലീസ് അറിയിച്ചു.



